ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഡ്വ. ടി.ബി.മിനി

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി, വിചാരണക്കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകി. വിചാരണക്കോടതി ജഡ്ജി പരസ്യമായി അപമാനിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് ജഡ്ജിയുടെ പതിവ് രീതിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

വിചാരണ സമയത്ത് അഡ്വ. ടിബി മിനി പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ എത്തിയതെന്നും, എത്തുമ്പോഴും ശരാശരി അരമണിക്കൂർ മാത്രമാണ് കോടതിയിൽ ഉണ്ടായിരുന്നതെന്നും ജഡ്ജി വിമർശിച്ചിരുന്നു. കോടതിയിൽ ഇരിക്കുമ്പോൾ ഉറങ്ങുന്നതാണ് പതിവെന്നും, കോടതിയെ വിശ്രമസ്ഥലമായി കാണുകയാണെന്നും, പിന്നീട് പുറത്തുപോയി കോടതിയെ വിമർശിക്കുകയാണെന്നുമായിരുന്നു വിചാരണക്കോടതിയുടെ പരാമർശങ്ങൾ.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഈ വിമർശനങ്ങൾ ഉയർന്നത്. അന്ന് അഡ്വ. ടിബി മിനി കോടതിയിൽ ഹാജരായിരുന്നില്ല. ടിബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് ജഡ്ജി വിമർശനം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക