മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു

മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചില്ല. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലഭിക്കുന്നതോടെ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകർ അറിയിച്ചു.

ഇന്നലെ അടച്ചിട്ട കോടതി മുറിയിലാണ് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായത്. പരാതിക്കാരിയുമായി രാഹുലിന് ഉണ്ടായിരുന്നുവെന്ന് പറയുന്ന ചാറ്റ് വിവരങ്ങൾ അടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

സംഭവങ്ങളെല്ലാം പരസ്പര സമ്മതത്തോടെ നടന്നതാണെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം ലഭിച്ചാൽ പ്രതി അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

അതേസമയം, സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണ് രാഹുലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക