അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ തിയേറ്ററുകളിൽ വൻവിജയം തുടരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതിനകം 131 കോടി രൂപ കടന്നിട്ടുണ്ട്. റിലീസ് ചെയ്ത് 22 ദിവസം പിന്നിട്ടിട്ടും കേരളത്തിലും മറ്റ് കേന്ദ്രങ്ങളിലുമായി സിനിമ മികച്ച കളക്ഷനോടെ മുന്നിലാണ്.
ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ 22-ാം ദിവസവും ഹൗസ്ഫുൾ ഷോകളോടെ സിനിമ പ്രദർശനം തുടരുന്നതാണ് ട്രാക്കർമാരെ അത്ഭുതപ്പെടുത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും ശക്തമായ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. അടുത്തിടെ തന്നെ ചിത്രം 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
നിവിൻ–അജു കൂട്ടുകെട്ടിന്റെ ഹാസ്യ രംഗങ്ങൾക്കും റിയ ഷിബുവിന്റെ പ്രകടനത്തിനും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
