രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യവിധി 28-ലേക്ക് മാറ്റി

മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിലെ വിധി കോടതി മാറ്റിവെച്ചു. ഈ മാസം 28-നാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യഹർജിയിൽ വിധി പ്രഖ്യാപിക്കുക. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. പരാതിക്കാരിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നതെന്നും, സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിലും പ്രതിയാണെന്നതും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രതിയുടെ സ്വാധീനശക്തി അന്വേഷണം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യഹർജിയിലെ വിധി 28-ലേക്ക് മാറ്റിയത്.

മറുപടി രേഖപ്പെടുത്തുക