മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് മുംബൈ വിനോദ് വിമാനത്താവളത്തിൽ സ്പേസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. ഗുജറാത്തിലെ കാണ്ട്ലയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് ചത്രപതി ശിവാജി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടലയിൽ നിന്നും പുറപ്പെട്ട ഉടനെ ചക്രം ഊരി പോവുകയായിരുന്നു. വിമാനത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിന്റെ റൺവേയിൽ ചക്രം കണ്ടെത്തിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല എന്നാണ് വിമാന കമ്പനി നൽകുന്ന വിവരം. 75 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. നേരത്തെ, ഹൈദരാബാദ് വിമാനാപകടത്തിൽ 245 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ കർശന പരിശോധനയുൾപ്പെടെ നടത്തിവന്നിരുന്നു.
പറന്നുയരുന്നതിനിടെ പിൻചക്രം റൺവേയിൽ വീണു, മുംബൈയിൽ അടിയന്തര ലാൻഡിംഗ്
