യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Uric Acid

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുകയും സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുകയും സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. ശരീരം അമിതമായി യൂറിക് ആസിഡ് ഉത്പാദിപ്പിക്കുകയോ ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോൾ ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയിലേക്ക് മാറുന്നു. ഇത് വേദനാജനകമായ വീക്കം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഭക്ഷണക്രമം നിരീക്ഷിച്ചും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിലൂടെയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. ചില ഭക്ഷണങ്ങൾ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ ചില ഭക്ഷണങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കും.

ശരീരം വളരെയധികം യൂറിക് ആസിഡ് ഉത്പാദിപ്പിക്കുകയോ അല്ലെങ്കിൽ അത് ആവശ്യത്തിന് നീക്കം ചെയ്യാതിരിക്കുകയോ ചെയ്യുമ്പോൾ, ആസിഡ് രക്തത്തിൽ അടിഞ്ഞുകൂടും. ഇതിനെ ഹൈപ്പർയൂറിസെമിയ എന്ന് വിളിക്കുന്നു. ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് സന്ധികളിൽ യൂറിക് ആസിഡ് പരലുകൾ രൂപപ്പെടുന്നത് മൂലമുണ്ടാകുന്ന വേദനാജനകമായ ഒരു തരം ആർത്രൈറ്റിസായ ഗൗട്ട് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

വൃക്കയിലെ കല്ലുകൾ തടയാൻ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കേണ്ടതും പ്രധാനമാണ്. ഈ പരലുകൾ വൃക്കയിലെ കല്ലുകൾ സൃഷ്ടിക്കുകയും കഠിനമായ വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നതായി നാഷണൽ കിഡ്നി ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കുമ്പോൾ ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്?

ബീഫ്, ആട്ടിൻ, പന്നിയിറച്ചി എന്നിവയുൾപ്പെടെയുള്ള ചുവന്ന മാംസത്തിൽ പ്യൂരിനുകൾ കൂടുതലാണ്. ഇത് ശരീരത്തിൽ വച്ച് യൂറിക് ആസിഡായി വിഘടിക്കുന്നു. ചുവന്ന മാംസം കഴിക്കുന്നത് കുറയ്ക്കുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ചില കടൽ വിഭവങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ ഇടയാക്കും. കടൽ വിഭവങ്ങൾ പൊതുവെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ചിലതരം മത്സ്യങ്ങൾ അവയുടെ ഉയർന്ന പ്യൂരിൻ ഉള്ളടക്കം കാരണം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. ചെമ്മീൻ, ഞണ്ട്, കക്കകൾ തുടങ്ങിയവയിൽ മെർക്കുറിയുടെ അളവ് കൂടുതലാണ്.

സോഡയിലും മധുരമുള്ള പാനീയങ്ങളിലും കാണപ്പെടുന്ന ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാം. അതിനാൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാം. കാരണം അവയിൽ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രശ്നങ്ങൾക്ക് കാരണമാകും.

കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. പാലുൽപ്പന്നങ്ങൾ ഒരു പരിധിവരെ ഗുണം ചെയ്യുമെങ്കിലും കൂടുതൽ കൊഴുപ്പുള്ള ഇനങ്ങളിൽ ഉയർന്ന പ്യൂരിൻ അളവ് കൂടുതലാണ്. ക്രീം, ചില ചീസുകൾ എന്നിവ യൂറിക് ആസിന്റെ അളവ് കൂട്ടാം.

മറുപടി രേഖപ്പെടുത്തുക