ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 10 വർഷം തടവ് ശിക്ഷ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത അഴിമതി കേസുകളിൽ അവർക്കും കുടുംബാംഗങ്ങൾക്കും തടവ് ശിക്ഷയുണ്ട് . രജുക് ന്യൂ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപണമുണ്ടായിരുന്നു. ഈ കേസിൽ ഷെയ്ഖ് ഹസീനയ്ക്കും ബന്ധുക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു .

ധാക്കയിലെ കോടതി -4 ലെ പ്രത്യേക ജഡ്ജി റാബിൽ ആലം കേസിൽ വിധി പ്രസ്താവിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് ഓരോ കേസിലും അഞ്ച് വർഷം വീതം ആകെ 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഷെയ്ഖ്
ഹസീനയുടെ അനന്തരവൻ റദ്‌വാൻ മുജീബ് സിദ്ദിഖ്, മരുമക്കൾ തുലിപ് റിസ്‌വാന സിദ്ദിഖ്, അസ്മിന സിദ്ദിഖ് എന്നിവർക്കും ഈ അഴിമതി കേസുകളിൽ ശിക്ഷ വിധിച്ചു. മുജീബ് സിദ്ദിഖിന് നാല് വർഷവും മരുമക്കൾക്ക് ഏഴ് വർഷം വീതവും ശിക്ഷ വിധിച്ചു.

രജുക് ന്യൂ ടൗൺ പദ്ധതി കേസിൽ കീഴടങ്ങിയ ഖുർഷിദ് ആലമിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. എല്ലാ പ്രതികൾക്കും പിഴയും ഉണ്ട്. പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ആറ് മാസം കൂടി തടവ് അനുഭവിക്കാൻ ഉത്തരവിൽ പറയുന്നു .

മറുപടി രേഖപ്പെടുത്തുക