തൊണ്ടിമുതൽ തിരിമറി കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവിന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. ആൻ്റണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാരനാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ പാർട്ടി മന്ത്രിയാക്കിയതും തെറ്റായ നടപടിയാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി. വെള്ളാപ്പള്ളി വിഷയത്തിൽ പരിഹാസത്തോടെ പ്രതികരിച്ച സതീശൻ, വെള്ളാപ്പള്ളിക്ക് ആരും മൂക്കുകയർ ഇടേണ്ടതില്ലെന്ന് പറഞ്ഞു.
തെരഞ്ഞെടുപ്പ് വരെ എല്ലാ ദിവസവും ഇത്തരത്തിലുള്ള പ്രസ്താവനകൾ തുടർന്നുകൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി നൽകുന്ന സംരക്ഷണം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ വിഷയത്തിൽ പി.ജെ. കുര്യന്റെ പ്രതികരണം താൻ അറിഞ്ഞിട്ടില്ലെന്നും സസ്പെൻഷൻ പിൻവലിക്കൽ സംഘടനാപരമായ കാര്യമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
