കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്ഥാനാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന സിഎംപി സ്ഥാനാർത്ഥിയും ജില്ലാ കൗൺസിൽ അംഗവുമായ ഒ.കെ. കുഞ്ഞനാണ് കാലിൽ നായ കടിച്ചതിനെ തുടർന്ന് പരിക്കേറ്റത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷിഭവനിലേക്ക് പോകുന്നതിനിടെ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്.
കുഞ്ഞനെ കണ്ണൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നു. കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പയ്യാവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിഎംപി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതുമാണ് റിപ്പോർട്ട്..
