കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു. ഉച്ചയ്ക്കുശേഷവും വില വർധിച്ചതോടെ ഗ്രാമിന് 175 രൂപ കൂടി 15,315 രൂപയായി. പവന്റെ വില 1,400 രൂപ ഉയർന്ന് 1,22,520 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും ഇന്ന് വർധിച്ചു.
ഇന്ന് രാവിലെയും സ്വർണവില ഉയർന്നിരുന്നു. രാവിലെ (28/01/2026) ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായിരുന്നു വില. പവന്റെ വില 2,360 രൂപ ഉയർന്ന് 1,21,120 രൂപയിലേക്കും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്കുശേഷവും വീണ്ടും വിലക്കയറ്റം രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 208.55 ഡോളർ ഉയർന്നു. നിലവിൽ ഔൺസിന് 5,293 ഡോളറിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണത്തിന് 4.10 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
