പാലക്കാട്: പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ 3 പ്രതികളും റിമാൻ്റിൽ. ബിജെപി പ്രവർത്തകൻ സുരേഷ്, പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ് റിമാൻ്റിലായത്. സുരേഷിന് സ്കൂളിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സുരേഷ്, നൗഷാദ് എന്നീ പ്രതികൾ വ്യാസവിദ്യാ പീഠം സ്കൂളിലെ സ്ഫോടനം നടക്കുന്നതിൻ്റെ തലേ ദിവസം അവിടെ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സുരേഷിൻ്റെ വീട്ടിൽ നിന്നും മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനു ഉള്ള സാമഗ്രികളും കണ്ടെത്തിയിരുന്നു.
പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്; 3 പ്രതികളും റിമാൻഡിൽ
