രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ വിമർശിക്കുന്ന തരത്തിൽ നൽകിയിരുന്ന തന്റെ ആദ്യ കുറിപ്പ് തിരുത്തി ആർ. ശ്രീലേഖ പുതിയൊരു വിശദീകരണത്തോടെയാണ് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റ് ചെയ്തത്.
പുതിയ കുറിപ്പിൽ അവര് വ്യക്തമാക്കുന്നത്:
“ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം… ഞാനൊരമ്മയാണ്, മുൻ പൊലീസ് ഉദ്യോഗസ്ഥയാണ്. ഇരകളെ സംരക്ഷിക്കുന്നതിൽ ഒരു വൈകല്യവും വീഴ്ചയും വരരുത് എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.” എന്നായിരുന്നു.
ആദ്യ കുറിപ്പിൽ, യുവതി വൈകിയാണ് പരാതി നൽകിയത് എന്ന ആശങ്കയും നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ചതിലുള്ള സംശയവും ശ്രീലേഖ ഉയർത്തിയിരുന്നു.
ആദ്യ പോസ്റ്റിലെ ചോദ്യങ്ങൾ ഇങ്ങനെ:
“ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് മുങ്ങിപ്പോകാനും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കാനുമുള്ള അവസരം നൽകാനോ? അല്ലെങ്കിൽ ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ വലിയ പേരുകൾ പിടിയിലാകാതിരിക്കാൻ വേണ്ടിയോ?”
ഇതിനെ തുടർന്നാണ് തെറ്റായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാൻ താൻ അതിജീവിതയുടെ പക്ഷത്താണെന്ന് വ്യക്തമായി രേഖപ്പെടുത്തി ശ്രീലേഖ പോസ്റ്റ് തിരുത്തിയത്.
