ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുള്ളവരാണെന്നും, ശബരിമല സ്വർണപ്പാളിയിലെ അറ്റകുറ്റപ്പണിക്കുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി.

തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസിൽ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരർ രാജീവനും കണ്ഠരർ മോഹനരും ഹാജരായത്. കഴിഞ്ഞ ദിവസമാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അവരുടെ പ്രാഥമിക മൊഴിയെടുപ്പ് നടന്നത്.

ദൈവഹിതം പരിശോധിച്ച് അനുമതി നൽകുന്നതാണ് താന്ത്രിക ചുമതലയെന്ന് അവർ വ്യക്തമാക്കി. പത്മകുമാർ അറസ്റ്റിലായതിനെ തുടർന്ന് ലഭിച്ച വിവരങ്ങളാണ് തന്ത്രിമാരെ വീണ്ടും വിളിച്ചുവരുത്താൻ എസ്‌ഐടിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക