പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തതായി സ്റ്റേഷനിലെ തന്നെ എസ്.ഐ കെ.കെ. ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന ഭീഷണി ഉയർത്തിയാണ് നാല് ലക്ഷം രൂപ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു.
തട്ടിപ്പ് നടത്തുന്നതിൽ സ്പാ ജീവനക്കാരും പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും കേസിൽ പ്രതിപട്ടികയിൽ ഇടം ലഭിച്ചിട്ടുണ്ട്.
