കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വിഡി സതീശൻ എന്ന വിമർശനവുമായി അഖിൽ മാരാർ രംഗത്ത്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുള്ള പലരുടെയും അനുഭവങ്ങൾ കേട്ട ശേഷമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് അഖിൽ വ്യക്തമാക്കി.
മാത്യു കുഴൽനാടൻ നേതാവായി ഉയർന്ന് വന്ന സാഹചര്യത്തിൽ ബിജെപി നേതാക്കൾ പോലും അദ്ദേഹത്തെ പ്രശംസിച്ചിരുന്നുവെന്നും, പിന്നീട് പാർട്ടിക്കുള്ളിൽ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ തന്റേതായ രീതിയിലേക്ക് മാറ്റിയതായും അഖിൽ ആരോപിച്ചു.
ജനങ്ങൾക്കുവേണ്ടി സർക്കാരിനെ ശക്തമായി ചോദ്യം ചെയ്യുന്നതിൽ സതീശൻ പരാജയപ്പെട്ടുവെന്നും, അദ്ദേഹം ജാഡക്കാരനാണെന്നും സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുന്നുവെന്നും അഖിൽ വിമർശിച്ചു. പാർട്ടിക്കായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാരോപിച്ചും അഖിൽ മാരാർ പ്രതികരിച്ചു.
