നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം. 15ന് ശേഷം സ്ഥാനാർത്ഥി നിർണയ നടപടികളിലേക്ക് കടക്കും.
മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവരുടെ പേരുകളും പ്രാഥമിക ചർച്ചയിൽ പരിഗണിക്കും. സീറ്റുകളുടെ പകുതിയോളം യുവാക്കളെയും വനിതകളെയും സ്ഥാനാർത്ഥികളാക്കാനാണ് ആലോചന. പ്രാരംഭ ചർച്ചകൾ വയനാട്ടിലെ ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ നടക്കും.
അതേസമയം, മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഘടകകക്ഷികളുമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
