സി.ജെ. റോയിയുടെ മരണം: കേന്ദ്ര ഏജൻസികളുടെ സമ്മർദം സംശയിക്കുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ

പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ കടുത്ത സമ്മർദം ഉണ്ടായിരുന്നോയെന്ന് സംശയിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരണം സംഭവിച്ചതിന് ശേഷവും റെയ്ഡ് തുടരുകയായിരുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ, മനുഷ്യത്ത്വപരമായ സമീപനം സ്വീകരിക്കാൻ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് സാധിക്കാത്തതെന്ന ചോദ്യവും എം.വി. ഗോവിന്ദൻ മാസ്റ്റർ ഉന്നയിച്ചു. ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണമായ സാഹചര്യം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സി.ജെ. റോയിയുടെ ആത്മഹത്യയിൽ അന്വേഷണം പൊലീസ് വിപുലീകരിച്ചു. കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് മരണത്തിന് കാരണമെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ, കൊച്ചിയിൽ നിന്നെത്തിയ ഐടി സംഘത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

മറുപടി രേഖപ്പെടുത്തുക