പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനുൾപ്പെടെ നാല് പേര്‍ക്കെതിരെ കേസ്

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയിട്ടും വാഹനം നല്‍കിയില്ലെന്ന പരാതിയില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. രാധാകൃഷ്ണനൊപ്പം ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരും പ്രതികളാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഇതുവരെ വാഹനം നല്‍കിയില്ലെന്നും പണമടക്കിയില്ലെന്നുമാണ് പരാതിക്കാരുടെ ആരോപണം. ഈ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

അതേസമയം, പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ ‘സൈന്‍’ എന്ന സംഘടന 42 കോടി രൂപ കൈമാറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അനന്തു കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതായും ഇയാളുടെ മൊഴിയില്‍ പറയുന്നു.

മറുപടി രേഖപ്പെടുത്തുക