മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജി വെക്കണം; മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാകണം: രമേശ് ചെന്നിത്തല

മന്ത്രി കെബി ഗണേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടും മൂന്ന് ദിവസമായി നടപടിയെടുക്കാത്ത പോലീസിനെയും സർക്കാരിനെയും ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.

“മന്ത്രിയുടെ ഭാര്യ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ തന്നെ ഞെട്ടിക്കുന്നതാണ്. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ എന്തുകൊണ്ടാണ് ഗണേഷ് കുമാറിന്റെ രാജി എഴുതി വാങ്ങിയത് എന്നത് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായില്ലേ? 112-ൽ വിളിച്ചാൽ നടപടി എടുക്കുന്നത് പോലീസിന്റെ കടമയാണ്. ഇത് വ്യക്തിപരമായ വിഷയമല്ല; ഭരണഘടനാപദവിയിലുള്ള ഒരാൾക്കെതിരെയുള്ള ഗൗരവമായ പരാതിയാണ്,” എന്നാണ് ചെന്നിത്തലയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക