എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ ജോസ് കെ മാണി നയിക്കും

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥയുടെ മധ്യമേഖല ക്യാപ്റ്റനായി ചുമതലയേറ്റെടുത്തു. ഇതിന്റെ ഭാഗമായി കോട്ടയത്ത് എൽഡിഎഫ് ജില്ലാ നേതാക്കളുമായി അദ്ദേഹം ആദ്യയോഗം ചേർന്ന് ജാഥയുടെ ഒരുക്കങ്ങൾ വിലയിരുത്തി.

പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള മേഖലയിൽ ഫെബ്രുവരി 6 മുതൽ 13 വരെയാണ് ജോസ് കെ. മാണി ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. കോട്ടയത്തെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും മറ്റ് ഘടകകക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ജാഥയുടെ ക്രമീകരണങ്ങൾ വിശദമായി ചര്‍ച്ച ചെയ്തു.

പാർട്ടി ചെയർമാനെ തന്നെ മധ്യമേഖല ജാഥയുടെ ക്യാപ്റ്റനായി നിയോഗിച്ചതിലൂടെ എൽഡിഎഫ് കേരള കോൺഗ്രസ് (എം) ന് അർഹമായ പരിഗണന നൽകുന്നുവെന്നതിന്റെ തെളിവാണിതെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക