ടിവികെ റാലിക്കിടെ നടന്ന കരൂർ ദുരന്തം; നടൻ വിജയ്ക്ക് സിബിഐ സമൻസ്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ സംഭവത്തിൽ നടൻ വിജയ്ക്ക് സിബിഐ സമൻസ് നൽകി. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിജയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് മുൻപ് കേസുമായി ബന്ധപ്പെട്ട മറ്റ് പ്രധാന നേതാക്കളെയും സിബിഐ ഡൽഹിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 26നാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചുമതല സിബിഐ ഏറ്റെടുത്തത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ഒരു ബിജെപി കൗൺസിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നതിന് പിന്നാലെയാണ് ഈ നടപടി.

മറുപടി രേഖപ്പെടുത്തുക