തിരുവനന്തപുരം: ഈ ഓണത്തിന് എത്ര ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും? സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ ഈ മാസത്തെ ബാങ്ക് അവധി അറിഞ്ഞിരിക്കുന്നത്, ബാങ്കുകളിലെത്തി നടത്തേണ്ട ഇടപാടുകളിൽ മുടക്കം വരാതിരിക്കാൻ സഹായകരമായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പട്ടിക പ്രകാരം ദേശീയ, സംസ്ഥാന, മതപരമായ അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. കൂടാതെ, എല്ലാ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ അവധിയായിരിക്കും. എന്നാൽ, അവധി ദിവസങ്ങളിൽ ബാങ്ക് ശാഖകൾ അടച്ചിട്ടാലും, മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകൾ തുടങ്ങിയ സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കും.
സെപ്റ്റംബറിലെ ബാങ്ക് അവധികൾ
– സെപ്റ്റംബർ 3 – ചൊവ്വ – കർമ്മ പൂജ – റാഞ്ചിയിൽ ബാങ്ക് അവധി
– സെപ്റ്റംബർ 4 – ബുധൻ – ഒന്നാം ഓണം – കേരളത്തിൽ ബാങ്ക് അവധി
– സെപ്റ്റംബർ 5 -വ്യാഴം – തിരുവോണം – ഡൽഹി, ലഖ്‌നൗ, ജമ്മു, ഭോപ്പാൽ, ഡെറാഡൂൺ, കാൺപൂർ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി, വിജയവാഡ, ഇംഫാൽ, ഐസ്വാൾ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
– സെപ്റ്റംബർ 6 -വെള്ളി – ഇന്ദ്ര ജാത്ര – ഗാങ്ടോക്ക്, ജമ്മു, റായ്പൂർ, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
– സെപ്റ്റംബർ 7 – ഞായറാഴ്ച
– സെപ്റ്റംബർ 12 – വ്യാഴം – മീലാദ്-ഉൻ-നബി – ജയ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.
– സെപ്റ്റംബർ 13 – രണ്ടാം ശനിയാഴ്ച
– സെപ്റ്റംബർ 14 – ഞായറാഴ്ച
– സെപ്റ്റംബർ 21 – ഞായറാഴ്ച
– സെപ്റ്റംബർ 22 – തിങ്കൾ – നവരാത്രി ആരംഭം – ജയ്പൂർ ബാങ്ക് അവധി
– സെപ്റ്റംബർ 23 – ചൊവ്വ – മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം – ജയ്പൂർ ബാങ്ക് അവധി
– സെപ്റ്റംബർ 27 – നാലാം ശനിയാഴ്ച
– സെപ്റ്റംബർ 28 – ഞായറാഴ്ച.
– സെപ്റ്റംബർ 29 – തിങ്കൾ – ദുർഗാ പൂജ – അഗർത്തല, ഗുവാഹത്തി, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി.
– സെപ്റ്റംബർ 30 – ചൊവ്വ- മഹാ അഷ്ടമി / ദുർഗ്ഗാ പൂജ – റാഞ്ചി, കൊൽക്കത്ത, ഭുവനേശ്വർ, ഇംഫാൽ, ഗുവാഹത്തി, അഗർത്തല, പട്ന എന്നിവിടങ്ങളിൽ ബാങ്ക് അവധി.