മറ്റത്തൂർ കൂട്ടക്കൂറുമാറ്റം: കെപിസിസി നിർദേശത്തിന് ഭാഗികമായി വഴങ്ങി വിമതർ

വിവാദമായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന് ഭാഗികമായി വഴങ്ങി കോൺഗ്രസ് വിമത നേതാക്കൾ. കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിക്കത്ത് കൈമാറി. കെപിസിസി നിർദേശപ്രകാരമാണ് രാജി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത് നേരത്തെ തന്നെ വലിയ വിവാദമായിരുന്നു.

അതേസമയം, ബിജെപി പിന്തുണയിൽ അധികാരത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിവയ്ക്കില്ലെന്നും രാജിവയ്ക്കാൻ തയ്യാറല്ലെന്ന് ടെസി അറിയിച്ചതായും വിമത നേതാവ് ടി.എം. ചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക