നൈറ്റ് ക്ലബ് പാര്‍ട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇല്ല: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

നൈറ്റ് ക്ലബ് പാർട്ടികൾ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. കുടുംബമായി ആളുകൾ നൈറ്റ് ക്ലബ്ബുകളിൽ പോകുന്നതായും കാബറെ ഡാൻസ് കാണാനാണ് പലരും അവിടെ എത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗോവയിലെ ഒരു നൈറ്റ് ക്ലബ്ബിൽ ഉണ്ടായ തീപിടുത്തം അപകടമായിരിക്കാമെന്നും, തീപിടുത്തത്തിന് മുമ്പുള്ള വീഡിയോയിൽ ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ലജ്ജ തോന്നിയെന്നും ഗവർണർ പറഞ്ഞു. ഗോവ വിമോചന സമര അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നൈറ്റ് ക്ലബ്ബിലെ തീപിടുത്തത്തെക്കുറിച്ച് പരാമർശിച്ചത്.

ജനസംഘമാണ് ഗോവ വിമോചനത്തിനായി പോരാടിയതെന്നും, ഗോവയുടെ പോരാട്ടം രാജ്യത്തിനുവേണ്ടിയായിരുന്നു എന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഗോവ വിമോചനത്തിനായി സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, വിമോചനം വൈകാൻ കോൺഗ്രസാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന് ഗോവയെ കേരളത്തോടൊപ്പം ചേർക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നും, കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഗോവക്കാരാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക