മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പരിഗണിക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു.
ബാബര്‍, ബാബറി മസ്ജിദ് എന്നീ പേരുകളിലുള്ള ഏതെങ്കിലും പള്ളിയുടെയോ മതഘടനയുടെയോ നിര്‍മാണം തടയുകയോ, അത്തരത്തിലുള്ള പേരുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് നിരോധിക്കുകയോ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കൂടാതെ, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദിന്റെ പകര്‍പ്പ് നിര്‍മിക്കുമെന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ Humayun Kabirന്റെ പ്രസ്താവനയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആവശ്യത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
