പിഷാരടിയുടെ അഭിനയത്തെ അപമാനിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് വിമർശിച്ചതെന്നും ഐസക് വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ പിഷാരടി സ്വീകരിച്ച സമീപനത്തെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയിലെ പ്രശ്നങ്ങളും പാലസ്തീൻ വിഷയവും സംബന്ധിച്ച് സിപിഎമ്മിനും കോൺഗ്രസിനും വ്യക്തമായ നിലപാടുകളുണ്ടെന്നും, എന്നാൽ അതിന് വിരുദ്ധമായ പിഷാരടിയുടെ അരാഷ്ട്രീയ സമീപനമാണ് ചർച്ച ചെയ്തതെന്നും ഐസക് വിശദീകരിച്ചു.
‘കോമാളി’ എന്ന പ്രയോഗം വിവാദമായ സാഹചര്യത്തിൽ അതിൽ ഖേദം രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
