ഹരീഷ് കണാരന്റെ ആരോപണങ്ങളോട് ബാദുഷ പ്രതികരിക്കുന്നു

നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രൊഡക്ഷന്‍ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ പ്രതികരിച്ചു. 20 ലക്ഷം രൂപ കടമായി നൽകിയതും അത് തിരികെ ചോദിച്ചതിനാലാണ് തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്ന് ഹരീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ ആരോപണങ്ങളെ കുറിച്ച് ഇപ്പോൾ വിശദമായി പ്രതികരിക്കാൻ താൽപര്യമില്ലെന്നും താൻ നിർമ്മിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ മറുപടി നൽകൂ എന്നും ബാദുഷ വ്യക്തമാക്കി. “എനിക്ക് പറയാനുള്ളത് എല്ലാം റേച്ചൽ റിലീസിന് ശേഷം മാത്രമായിരിക്കും,” എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ഹണി റോസിനെ നായികയാക്കി ബാദുഷ നിർമ്മിച്ച ‘റേച്ചൽ’ ഡിസംബർ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അതേസമയം, ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷൻ സമയത്താണ് ഹരീഷ് കണാരൻ ബാദുഷക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

മറുപടി രേഖപ്പെടുത്തുക