ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ആസിഡ് ആക്രമണ ഭീഷണി

യുവനടി വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ പരസ്യമായി പ്രതികരിച്ചതിനെ തുടർന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഗുരുതര ഭീഷണികൾ ലഭിച്ചതായി റിപ്പോർട്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിയടങ്ങിയ സന്ദേശങ്ങളും ഫോൺ കോളുകളും ലഭിച്ചതായി ഭാഗ്യലക്ഷ്മി അറിയിച്ചു. വിദേശത്തു നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നതായും അവർ പറഞ്ഞു.

ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭിച്ച ഒരു ഫോൺ കോളിൽ ദിലീപിനെതിരെ ഇനി സംസാരിക്കുമോയെന്ന് ചോദിച്ചതായും, സംസാരിക്കുമെന്ന് മറുപടി നൽകിയതോടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. ആദ്യ കോൾക്ക് പിന്നാലെ വിദേശത്തു നിന്നടക്കം നിരവധി ഭീഷണി കോളുകൾ ലഭിച്ചതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

ചില നമ്പറുകൾ ട്രൂകോളറിൽ ‘ഫ്രോഡ്’ എന്നാണ് കാണിച്ചതെന്നും, അത്തരത്തിലുള്ള നമ്പറുകളിൽ നിന്നുള്ള കോളുകൾ താൻ അറ്റൻഡ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. ഇത്തരത്തിലുള്ള ഭീഷണികൾ ദിലീപിന് വേണ്ടി പണം വാങ്ങി പ്രവർത്തിക്കുന്ന ആളുകളിൽ നിന്നാകാമെന്ന സംശയവും ഭാഗ്യലക്ഷ്മി പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക