കല്‍ക്കി 2വിന് കമൽ ഹാസൻ 10 ദിവസത്തേക്ക് വാങ്ങുന്നത് 150 കോടി പ്രതിഫലം

ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെ ഒന്നിച്ചുകൂട്ടിയ ചിത്രമായിരുന്നു കൽക്കി 2898 AD. പ്രഭാസ് നായകനായ ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയപ്പോൾ വില്ലനായത് കമൽ ഹാസൻ ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.

ചിത്രത്തിൽ ‘സുപ്രീം യാഷ്കിൻ’ എന്ന ഭീകര വില്ലനായിട്ടാണ് കമൽ ഹാസൻ എത്തുന്നത്. ആദ്യഭാഗത്തിന്റെ അവസാന ഭാഗത്തിലാണ് അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിച്ചത്. അതിൽ രൂപമാറ്റം കൊണ്ടും അവതരണത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ രണ്ടാം ഭാഗത്തിൽ കമൽ ഹാസൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് നടൻ Yയോഗി സേതു നടത്തിയ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.

“കമൽ ഹാസൻ സാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ്. ‘കൽക്കി 2’യ്ക്കായി 20 ദിവസത്തേക്ക് 150 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ജന്മദിനത്തിൽ പറഞ്ഞു. അതിനുശേഷം അദ്ദേഹം ഉടൻ തന്നെ നിർമ്മാതാവ് ആസ്വിനി ദത്തിനെ പരിചയപ്പെടുത്തി. ഞാൻ നന്ദി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ തിരുത്തി. കമൽ സാർ 20 ദിവസമല്ല, പത്ത് ദിവസത്തേക്കാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. ഇപ്പോൾ ഒരു ദിവസത്തിന് രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്,” എന്നാണ് യോഗി സേതു പറഞ്ഞത്.

ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ അമിതാബും കമലും ഉള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അതേസമയം, ചിത്രത്തിലെ നായികയായി എത്തിയിരുന്ന ദീപികയെ മാറ്റിയെന്ന വാർത്ത നേരത്തെ വലിയ വിവാദമായിരുന്നു. പകരം പ്രിയങ്കയെ സായ് പല്ലവിയോ എത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

2024ൽ റിലീസ് ചെയ്ത ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ ഏകദേശം 739 കോടി രൂപയാണ് നേടിയിരുന്നത്. രണ്ടാം ഭാഗവും വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക