എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരാണസി’ എത്രയും വേഗം കാണാനായി സിനിമാ ലോകം കാത്തിരിപ്പിലാണ്. ചിത്രത്തിലെ പ്രതിനായക വേഷമായ പൃഥ്വിരാജിന്റെ ‘കുംഭ’ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ചിത്രത്തിൽ വീൽചെയറിലിരിക്കുന്ന കുംഭ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. “വീൽചെയർ അയാളുടെ പ്രോപ്പർട്ടികളിൽ ഒന്ന് മാത്രമാണ്. അതിലിരുന്ന് അയാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും. പോസ്റ്ററിൽ കണ്ടതിനെക്കാൾ കൂടുതൽ അപകടകാരിയാണ് കുംഭ,” പൃഥ്വിരാജ് വെളിപ്പെടുത്തി. സീജിഐ സഹായമില്ലാതെ യഥാർത്ഥമായ വീൽചെയർ സീനുകൾ അവതരിപ്പിച്ചതായും താരം അറിയിച്ചു.
ദൃശ്യവിസ്മയമായി ഒരുക്കപ്പെടുന്ന ‘വാരാണസി’’യിൽ മഹേഷ് ബാബു ‘രുദ്ര’ എന്ന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന് 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.
