ടോക്‌സിക് ടീസർ പിൻവലിക്കണം; പരാതി നൽകി ആം ആദ്മി വനിതാ വിഭാഗം

യഷ് നായകനായ ടോക്‌സിക് സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നതിനു പിന്നാലെ ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഹാനികരമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയതായും, പ്രായപരിധി അറിയിപ്പില്ലാതെ പുറത്തുവന്നതായും പരാതിയിൽ പറയുന്നു. ടീസർ ഉടൻ പിൻവലിക്കാനും റദ്ദാക്കാനും സംസ്ഥാന സർക്കാരിനെ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹനാണ് പരാതി നൽകിയിരിക്കുന്നത് .

ഇതിനെ തുടർന്ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു (സിബിഎഫ്‌സി) വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് കത്തെഴുതി. നിയമങ്ങൾക്കനുസൃതമായി ടീസർ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാനും സിബിഎഫ്‌സിയോട് അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക