നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ നാല് മന്ത്രിമാരും മത്സരിക്കും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ നാല് മന്ത്രിമാർ വീണ്ടും മത്സരരംഗത്തിറങ്ങുമെന്ന് റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവിൽ പ്രതിനിധീകരിക്കുന്ന സിറ്റിംഗ് മണ്ഡലങ്ങളിലാണ് മന്ത്രിമാർ വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്നത്.

നെടുമങ്ങാട് മണ്ഡലത്തിൽ ജി.ആർ. അനിൽ, ചടയമംഗലത്ത് ജെ. ചിഞ്ചുറാണി, ചേര്‍ത്തലയിൽ പി. പ്രസാദ്, ഒല്ലൂരിൽ കെ. രാജൻ എന്നിവർ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും പരിഗണിച്ചതെന്നാണ് വിവരം.

അതേസമയം, തുടർച്ചയായി മൂന്ന് കാലാവധി പൂർത്തിയാക്കിയ ആറു സി.പി.ഐ എം.എൽ.എമാരെ ഇത്തവണ ഒഴിവാക്കാൻ തീരുമാനമായി. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക