ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിന് 27.5 കോടി രൂപ സംഭാവന നൽകി അനന്ത് അംബാനി

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് . ഗുജറാത്തിലെ പ്രശസ്തമായ അംബാജി ക്ഷേത്രത്തിന് 27.5 കോടി രൂപയുടെ വൻ സംഭാവന അദ്ദേഹം പ്രഖ്യാപിച്ചു. ജയ് അംബേ തിഥി ഭോജൻ യോജനയ്ക്ക് വേണ്ടി പ്രത്യേകമായി ഈ സംഭാവന നൽകുകയായിരുന്നു .

അംബാജി ക്ഷേത്രം സന്ദർശിക്കുന്ന ഒരു ഭക്തനും വിശന്നിരിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അനന്ത് അംബാനി ഈ സംഭാവന പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് തീർത്ഥാടകർ എല്ലാ ദിവസവും ഈ ക്ഷേത്രം സന്ദർശിക്കുന്നു. ഈ പണം ഭക്തർക്ക് ദിവസത്തിൽ രണ്ടുതവണ സൗജന്യ ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നു.

ട്രസ്റ്റിന്റെ കണക്കനുസരിച്ച്, ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ചെലവ് ഏകദേശം 1.51 ലക്ഷം രൂപയാണ്. അനന്ത് നൽകുന്ന ഫണ്ടുകൾ ഉപയോഗിച്ച് ഈ അന്നദാനം പരിപാടി അടുത്ത 5 വർഷത്തേക്ക് തുടരും. ഇന്നലെ ആരംഭിച്ച ഭോജൻ യോജനയ്ക്ക് ആദ്യ ദിവസം 30 കോടിയിലധികം രൂപ സംഭാവന ലഭിച്ചിട്ടുണ്ട് . ഫെബ്രുവരി 18 ന് ആരംഭിച്ച പദ്ധതിയിൽ ആദ്യ ദിവസം തന്നെ സംഭാവനകൾ 30 കോടി രൂപ കവിഞ്ഞു. അനന്ത് ആയിരുന്നു പ്രധാന ദാതാവ്. അഹമ്മദാബാദിൽ നിന്നുള്ള മറ്റൊരു ഭക്തൻ 35 പ്രത്യേക ദിവസത്തെ ഭക്ഷണത്തിനായി 52 ലക്ഷം രൂപ നൽകി.

അംബാജി ദേവസ്ഥാൻ ട്രസ്റ്റ്, ജില്ലാ ഉദ്യോഗസ്ഥർ, റിലയൻസ് ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അന്നദാന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും പ്രധാന ദാതാക്കളെ ആദരിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക