നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ാം തീയതി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
അന്നേ ദിവസം സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണം. കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്.
കൂടാതെ, നിയോജക മണ്ഡലത്തിന് പുറത്തു ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾക്കും താൽക്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
