കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമ പഞ്ചായത്തുകൾക്കും വിതരണം ചെയ്യുമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു.

ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ, ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾ ഉൾപ്പെടുന്ന പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാം.

മറുപടി രേഖപ്പെടുത്തുക