ആർ.എസ്.എസിന്റെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാക്കുന്ന കാര്യം പോലും ചെയ്യാൻ കോൺഗ്രസിനും കൂട്ടർക്കും ഭയം: മുഖ്യമന്ത്രി

നിയമസഭയിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ പ്രതിപക്ഷം പൂർണ്ണ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ബജറ്റ് ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ വിമർശിക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ല. ആർ.എസ്.എസിന്റെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാക്കുന്ന കാര്യം പോലും ചെയ്യാൻ കോൺഗ്രസിനും കൂട്ടർക്കും ഭയമാണ്. പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

മറുപടി രേഖപ്പെടുത്തുക