വി എസ് അച്യുതാനന്ദന് പത്മവിഭൂഷന്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഐഎം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൻ നൽകാനുള്ള തീരുമാനത്തെ സിപിഐഎം സ്വാഗതം ചെയ്തു. വി.എസ്.-ന് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബം സ്വീകരിക്കാമെന്നും, മുൻകാലങ്ങളിൽ പുരസ്‌കാരങ്ങൾ നിരസിച്ചിരുന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.

അതേസമയം, അച്ഛന് ലഭിച്ച അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ പറഞ്ഞു. മകനെന്ന നിലയിൽ ഇത് അഭിമാന നിമിഷമാണെന്നും, ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയതെന്നും അദ്ദേഹം പ്രതികരിച്ചു.

വി.എസ്. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നുവെന്നും പുരസ്‌കാരം സ്വീകരിക്കുമോ എന്നതിൽ ഇപ്പോൾ തീരുമാനമായിട്ടില്ലെന്നും, കുടുംബമായി ചർച്ച ചെയ്ത് ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നും അരുണ്‍കുമാർ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ആദരവുകളെയും സന്തോഷത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക