കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ അധിക്ഷേപങ്ങൾക്കെതിരെയാണ് പരാതി സമർപ്പിച്ചതെന്ന് അവർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്ന് ഷഹനാസ് ആരോപിക്കുന്നു.
രാഹുലിന്റെയും ഷാഫിയുടെയും അനുയായിയായ നിബു വർഗീസ് സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാ ഓഫീസിലെത്തി നേരിട്ടാണ് ഷഹനാസ് പരാതി കൈമാറിയത്.
