മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വലിയ പ്രതീക്ഷകൾ ഉയർത്തുന്ന ചിത്രമായതിനാൽ തിയേറ്ററുകളിലെ ആദ്യ പ്രതികരണങ്ങൾ എന്തായിരിക്കുമെന്നതിനെക്കുറിച്ച് കാത്തിരിക്കുകയാണെന്ന് മമ്മൂട്ടി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ആവേശം പങ്കിട്ടത്.
‘നാളെമുതൽ കളങ്കാവൽ നിങ്ങൾക്ക് ഉള്ളതാണ്. ഈ ചിത്രത്തിലൂടെ ജിതിൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹം, തന്റെ ടീമിനൊപ്പം അവിസ്മരണീയമായ ഒരു ചിത്രം നിങ്ങൾക്ക് സമ്മാനിക്കാൻ ഹൃദയവും ആത്മാവും അർപ്പിച്ചിരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു,’ മമ്മൂട്ടി എഴുതി .
