സൂക്ഷിക്കുക; കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കണ്ടന്റ് മോഷണം തടയുന്നതിന് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചതായി മെറ്റ അറിയിച്ചു. സോഷ്യൽ മീഡിയയിൽ റീലുകൾ അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യുന്നതും റീൽ റിയാക്ഷൻ വീഡിയോകൾ വഴി ഒറിജിനൽ കണ്ടന്റിന്റെ പ്രയോജനം മറ്റുള്ളവർ നേടുന്നതും സാധാരണമായ സാഹചര്യത്തിലാണ് ഈ സംവിധാനം വന്നിരിക്കുന്നത്.

ഒറിജിനൽ ക്രിയേറ്റർമാരുടെ കണ്ടന്റിനെ കൂടുതൽ ശക്തമായി സംരക്ഷിക്കുകയാണ് പുതിയ ഫീച്ചറിന്റെ പ്രധാന ലക്ഷ്യം. ഈ സംവിധാനത്തിലൂടെ ഒറിജിനൽ റീലുകൾ ഓട്ടോമാറ്റിക്കായി സംരക്ഷിക്കപ്പെടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അവയുടെ പകർത്തിയ കോപ്പികൾ കണ്ടെത്തുന്നത് മെറ്റയുടെ സംവിധാനങ്ങൾക്ക് എളുപ്പമാകും, കണ്ടെത്തിയാൽ നിയമനടപടികൾ സ്വീകരിക്കാനും ഉപകരിക്കും.

കോപ്പിറൈറ്റ് സംരക്ഷണത്തിനായി നീണ്ടനാളായി ഉപയോഗിച്ചുവരുന്ന ‘റൈറ്റ്സ് മാനേജർ’ (Rights Manager) എന്ന സാങ്കേതികവിദ്യയെ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ റീൽ ക്രിയേറ്റർമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, മെറ്റയുടെ കണ്ടന്റ് മോണിറ്റൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുകയും ഒറിജിനാലിറ്റി മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന ക്രിയേറ്റർമാർക്കാണ് ഈ പുതിയ സവിശേഷത ലഭ്യമാകുക.

മറുപടി രേഖപ്പെടുത്തുക