മേയർ സ്ഥാനം നഷ്ടമായതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തി; ബിജെപിയിൽ ആശങ്ക

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം നഷ്ടമായതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വ്യാപകമായ സൂചനകളുണ്ടായിരുന്നു.

എന്നാൽ, അവസാന ഘട്ടത്തിൽ വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് വിവരം.

തിരുവനന്തപുരം നഗരത്തിൽ ബിജെപിയുടെ വിജയമുഖമായി ഉയർത്തിക്കാട്ടപ്പെട്ട ശ്രീലേഖയുടെ പിണക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ഇതിന്റെ പശ്ചാത്തലത്തിൽ വിഷയം പരിഹരിക്കാൻ കേന്ദ്ര നേതാക്കൾ നേരിട്ട് ഇടപെട്ടതായും, മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തുമെന്നുമാണ് സൂചന.

മറുപടി രേഖപ്പെടുത്തുക