ട്രെയിനുകളിൽ നിശ്ചിത പരിധിയേക്കാൾ അധികം ലഗേജ് ഉണ്ടെങ്കിൽ യാത്രക്കാർ അധിക പണം നൽകേണ്ടതായി വരുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങൾ ട്രെയിനുകളിലും നടപ്പാക്കുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ അദ്ദേഹം മറുപടി പറഞ്ഞു.
ക്ലാസ് അനുസരിച്ചുള്ള ലഗേജ് പരിധി നിശ്ചയിച്ചിട്ടുള്ളതാണ്. വലിയ ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ ബുക്ക് ചെയ്ത പാഴ്സൽ വാനുകളിൽ കൊണ്ടുപോകണമെന്നും, യാത്രക്കാരുടെ കമ്പാർട്ട്മെന്റിൽ കൊണ്ടുപോകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഗേജ് പരിധികൾ:
സെക്കൻഡ് ക്ലാസ്: 35 കിലോ സൗജന്യം , പണമടച്ചാൽ പരമാവധി 70 കിലോ
സ്ലീപ്പർ ക്ലാസ്: 40 കിലോ സൗജന്യം , പണമടച്ചാൽ 80 കിലോ
എസി ത്രീ ടയർ, ചെയർ കാർ: പരമാവധി 40 കിലോ
ഫസ്റ്റ് ക്ലാസ്: 70 കിലോ സൗജന്യ, പണമടച്ചാൽ 150 കിലോ
സൗജന്യ പരിധിയേക്കാൾ മുകളിൽ ഉള്ള ലഗേജിന്, ലഗേജ് നിരക്കിന്റെ 1.5 ഇരട്ടിയെങ്കിലും ചാർജ് അടക്കേണ്ടിവരും. എന്നാൽ, വ്യാപാരത്തിനാവശ്യമായ വസ്തുക്കൾ വ്യക്തിഗത ലഗേജായി കോച്ചുകളിൽ കൊണ്ടുപോകാൻ പാടില്ല. കൂടാതെ, കോച്ചുകളിൽ കൊണ്ടുപോകുന്ന ട്രങ്കുകൾ, പെട്ടികൾ എന്നിവയുടെ പരമാവധി അളവ് 100 സെമി x 60 സെമി x 25 സെമി (നീളം x വീതി x ഉയരം) ആകണം.
