ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം കൊടിമരത്തിലേക്കും നീളുന്നു

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം 2017-ൽ കൊടിമരം മാറ്റിസ്ഥാപിച്ച നടപടികളിലേക്കും വ്യാപിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (SIT) ദേവസ്വം വിജിലൻസുമാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരുമായി അടുത്ത ബന്ധമുള്ളവരിൽ നിന്ന് മൊഴിയെടുത്തപ്പോഴാണ് കൊടിമരം സ്ഥാപിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് എസ്ഐടിക്ക് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടിമര നിർമ്മാണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക