സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് ശമ്പള വർധന

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് വലിയ സാമ്പത്തിക നേട്ടമായി, 2026 ജനുവരി 1 മുതൽ കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ഉയർത്താൻ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം തീരുമാനിച്ചു. സ്വദേശിവൽക്കരണം ശക്തിപ്പെടുത്താനും തൊഴിൽ സ്ഥിരത ഉറപ്പാക്കാനുമാണ് നടപടി. പുതിയതും പുതുക്കുന്നതുമായ എല്ലാ വർക്ക് പെർമിറ്റുകൾക്കും ഇത് ബാധകമായിരിക്കും.

നിശ്ചിത ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ വേതനം പരിഷ്കരിക്കാൻ 2026 ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ശമ്പളം വർധിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കുകയും സ്വദേശിവൽക്കരണ ക്വാട്ടയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

മറുപടി രേഖപ്പെടുത്തുക