സർക്കാർ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ അടൂർ പ്രകാശ്‌ മാപ്പ്‌ പറയണം: മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമർശനവുമായി രംഗത്തെത്തി. കേസിൽ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ പരിശോധന സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ് പ്രോസിക്യൂഷൻ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നതാണ് പൊതുവായ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്ന നിലയിൽ വ്യക്തവും ഉറച്ചതുമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയുമായി ബന്ധപ്പെട്ട നിയമവശങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും, അതിജീവിതയ്ക്ക് എല്ലാ ഘട്ടങ്ങളിലും സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക