നിയമസഭാ തെരഞ്ഞെടുപ്പ് ; പാലക്കാട് ശോഭാ സുരേന്ദ്രൻ; ബിജെപി സ്ഥാനാർഥി ചർച്ചകൾ സജീവം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ജില്ലയിൽ ബിജെപി സാധ്യതാ സ്ഥാനാർഥികളുടെ പട്ടിക പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായാണ് ശക്തമായ സൂചനകൾ. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വനിതാ സ്ഥാനാർഥിയെ മുന്നോട്ട് വെച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

മലമ്പുഴ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിനാണ് കൂടുതൽ സാധ്യതയെന്നാണ് വിവരം. ഒറ്റപ്പാലത്ത് പാർട്ടി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, നെന്മാറയിലോ ആലത്തൂരിലോ പ്രശാന്ത് ശിവൻ മത്സരിച്ചേക്കുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകുന്നു. ഷൊർണൂരിൽ ശങ്കു ടി. ദാസിനെ സ്ഥാനാർഥിയാക്കാനാണ് ബിജെപിയുടെ ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ശക്തരായ നേതാക്കളെ രംഗത്തിറക്കി തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനാണ് ബിജെപിയുടെ നീക്കം. അന്തിമ സ്ഥാനാർഥി പട്ടിക കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം പ്രഖ്യാപിക്കും.

മറുപടി രേഖപ്പെടുത്തുക