സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും അപ്പോള്‍ നിരവധി മാറാട് സംഭവങ്ങളുണ്ടാകുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.
ഈ പ്രസ്താവന വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും, സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എ.കെ. ബാലന്റെ പരാമര്‍ശം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ തമ്മില്‍ കൂട്ടിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിനോയ് വിശ്വം എ.കെ. ബാലന്റെ വര്‍ഗീയ പ്രസ്താവനയെ പിന്തുണക്കുന്നുണ്ടോയെന്ന് ചോദിച്ച വി.ഡി. സതീശന്‍, ഇടതുമുന്നണി ശിഥിലിക്കപ്പെടുന്ന സാഹചര്യമാണെന്നും ആരോപിച്ചു.
