അമ്മയാണെ സത്യം, മറ്റേ മകൻ എന്നാണ് ഞാൻ ആ പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്; വിശദീകരണവുമായി സുരേഷ് ഗോപി

തന്റെ വിവാദ പ്രസ്താവനയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത്. വിമർശനം ഉന്നയിച്ചയാളുടെ പേര് അറിയാത്തതിനാലാണ് “മറ്റേ മോൻ” എന്ന് പരാമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. “അമ്മയാണെ സത്യം, മറ്റേ മകൻ” എന്ന പ്രയോഗത്തിലൂടെയാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു.

കേരളത്തിൽ എയിംസ് വരുമെന്നത് ഉറപ്പാണെങ്കിലും 2026-ൽ തന്നെ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എയിംസ് ലഭിക്കാൻ കേരളം എന്ത് നടപടികളാണ് എടുത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അവസാനിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

സാധ്യതയുള്ള നാല് സ്ഥലങ്ങൾ സംസ്ഥാനം കണ്ടെത്തി നിർദേശിക്കണമെന്നും ഭാവിയിൽ വികസിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എയിംസ് വേണമെന്നത് 2015 മുതൽ നിലനിൽക്കുന്ന തന്റെ നിലപാടാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക