മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടി; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെങ്കിലും ജാതി വിവേചനം കാണുമ്പോൾ അത്തരം ചിന്തകൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

മുസ്‌ലിം ലീഗ് ഒരു “മലപ്പുറം പാർട്ടിയാണെന്നും മലപ്പുറത്തേക്കാണ് എല്ലാം ഊറ്റിയെടുത്തതെന്നും” വെള്ളാപ്പള്ളി ആരോപിച്ചു. താനൊരു വർഗീയവാദിയാണെന്ന് ലീഗ് നേതാക്കൾ പ്രചരിപ്പിക്കുന്നുവെന്നും, എന്നാൽ ഒരുകാലത്ത് തന്നെ ദേശീയവാദിയായി അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും വിമർശിച്ചത് ലീഗിനെയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആന്റണിയും വി.എസ്. അച്യുതാനന്ദനും മുമ്പ് ലീഗിനെതിരെ വിമർശനം നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ലീഗിനെതിരെ സംസാരിച്ചതിന്റെ പേരിൽ പലരും തന്നെ അധിക്ഷേപിക്കുകയാണെന്നും മാധ്യമങ്ങൾ പോലും ഇതിന്റെ പേരിൽ വേട്ടയാടുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ലീഗ് നേതാവ് മുഖ്യമന്ത്രിയെ അപമാനകരമായ ഭാഷയിൽ വിളിച്ചുവെന്നും, ഇത്തരത്തിൽ തറവാക്കുകൾ ഉപയോഗിക്കുന്നവർ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മറുപടി രേഖപ്പെടുത്തുക