പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശം ലഭിച്ചതായി യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും നടപ്പാക്കിയ നല്ല പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ളത് ആശയങ്ങളുടെ പോരാട്ടമാണെന്നും, മുഖ്യ എതിരാളി ബിജെപിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മാനസിക സന്തോഷത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും തന്റെ പ്രവർത്തനങ്ങളെന്നും പിഷാരടി കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളും പരാതികളും കോടതിയുടെ പരിഗണനയിലാണെന്നും, കോടതിയുടെ തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും അത് രാഹുൽ നേരിടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
